ഏഷ്യക്കാരനെ ആക്രമിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍

Web Desk
0 Min Read

ദോഹ: മരുഭൂമിയില്‍ ഒരു കൂട്ടം യുവാക്കള്‍ ഏഷ്യന്‍ വംശജനെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്ത അക്രമികള്‍ക്കെതിരെ അധികാരികള്‍ നടപടിയെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

city exchange

നിയമത്തിനും സാമൂഹിക മൂല്യങ്ങള്‍ക്കും വിരുദ്ധമായ ഇത്തരം പെരുമാറ്റങ്ങള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Share This Article
Leave a Comment
error: Content is protected !!