കുന്നംകുളത്തില്‍ ഫാമിലി കുടുംബ സംഗമം നടത്തി

Web Desk
1 Min Read

കാഞ്ഞിരമറ്റം: സുസജ്ജവും ആരോഗ്യപൂര്‍ണവുമായ കുടുംബന്ധങ്ങളാണ് മനുഷ്യന്റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും നിദാനമെന്ന് അനൂബ് ജേക്കബ് എം എല്‍ എ. പറഞ്ഞു. കുന്നംകുളത്തില്‍ സയ്യിദ് മുഹമ്മദ്- ഹവ്വ ഫാമിലി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഇടപഴകലും കൂടിക്കാഴ്ചയും സന്തോഷവും കുളിര്‍മയും ഉണ്ടാക്കിത്തീര്‍ക്കുന്ന സുഖം മറ്റെല്ലാത്തിനും മേലെയാണെന്നും അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള കുടുംബ സംഗമങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാഹിന്‍ ബാഖവി അധ്യക്ഷത വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു പൊതു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ സംഗമം ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

മുതിര്‍ന്ന കുടുംബാംഗങ്ങളായ കെ എസ് അബ്ബാസ്, സുലൈമാന്‍ മണകുന്നം, ഖദീജ കുത്തിയതോട്, ബീവി കുഞ്ഞ്, ഹാജറ, ബീവി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

- Advertisement -
Ad image

പ്രശസ്ത ട്രെയ്‌നര്‍ ഹുസൈബ് വടുതല മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ മജീദ് ചേര്‍ത്തല, ഷൗക്കത്ത് എ, നിസാര്‍ കെ എ, റഫീഖ് കുത്തിയതോട്, അബ്‌സര്‍ കൊച്ചി, കെ എം അബ്ദുല്‍ കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെ എസ് അബ്ബാസ് (രക്ഷാധികാരി), മജീദ് കളത്തില്‍ (പ്രസിഡന്റ്), എ ഷൗക്കത്ത് (സെക്രട്ടറി), നിസാര്‍ കെ എ (ട്രഷറര്‍) മാഹിന്‍ ബാഖവി (ഓര്‍ഗനൈസിങ് സെക്രട്ടറി), നിസാര്‍ മണകുന്നം, സമീറ അഫ്‌സല്‍ (വൈസ് പ്രസിഡന്റ്), അഫ്‌സല്‍ കൊച്ചി, റഫീഖ് കലൂര്‍ (ജോയിന്റ് സെക്രട്ടറി) നൗഷാദ് കെ എ, സുബീര്‍ കാലായില്‍, ഷമീദ സിറാജ്, ജെസിയ അഷ്‌റഫ്, അഫ്‌സല്‍ കോമ്പറ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരേയും തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!