

കൊച്ചി: വാട്ടര്‍മാന്‍ ഫിലിംസിന്റെ ബാനറില്‍ മുരളി കുന്നുംപുറത്ത് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. ‘സുമതി വളവ്’ എന്നാണ് ചിത്രത്തിന്റെ പേര്.

മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകന്‍ രഞ്ജിന്‍രാജ് എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ശ്യാം, മാളവിക മനോജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുമതി വളവ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ സുമതി വളവില്‍ പതിയിരിക്കുന്ന നിഗൂഢതകള്‍ കോര്‍ത്തിണക്കി പ്രേക്ഷകര്‍ക്കു ഒരു ഹൊറര്‍ ഫാന്റസി അനുഭവം ആയിരിക്കും ചിത്രമായിരിക്കുമിത്.
ലാല്‍, സൈജു കുറുപ്പ്, ദേവനന്ദ, ശ്രീപത്, നിരഞ്ജന്‍ മണിയന്‍പിള്ള രാജു, ഗോപിക, ജീന്‍ പോള്‍ എന്നിവരോടൊപ്പം മറ്റനേകം പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഷെഫീക് മുഹമ്മദ് അലി ആണ്.
സൗണ്ട് ഡിസൈനര്‍: എം ആര്‍ രാജാകൃഷ്ണന്‍, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

