ഒരു കൊച്ച് പുസ്തകത്തിന്റെ കഥയുമായ് ‘സമാധാന പുസ്തകം’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: നവാഗതരായ യോഹാന്‍, റബീഷ്, ധനുഷ്, ഇര്‍ഫാന്‍, ശ്രീലക്ഷ്മി, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സമാധാന പുസ്തകം’. സിഗ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

city exchange

സുരേഷ് ഗോപി, ദിലീപ്, നസ്‌ലിന്‍, മാത്യൂ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഒരു പുസ്തകത്തിലേക്ക് ഒരു കൂട്ടം കുട്ടികള്‍ ഏറെ പ്രതീക്ഷയില്‍ നോക്കിനില്‍ക്കുന്ന രസകരമായ പോസ്റ്ററാണ് കാണുന്നത്.

‘ജോ&ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ ഡി ജോസ്, സംവിധായകന്‍ രവീഷ് നാദ്, സി പി ശിവന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്. ‘ജോ&ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ കോ റൈറ്റര്‍ കൂടിയാണ് സംവിധായകന്‍ രവീഷ്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്. ഫോര്‍ മ്യൂസിക്‌സ് ആണ് ചിത്രത്തിന്റെ സംഗീതം.

സിജു വില്‍സന്‍, ജെയിംസ് ഏലിയ, മേഘനാഥന്‍, വി കെ ശ്രീരാമന്‍, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പി ആര്‍ ഒ: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!