
കൊച്ചി: യുവാക്കളുടെ പ്രിയങ്കരനായ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍ ഇതാ പുതിയ ഒരു സര്‍പ്രൈസ് അവതാരത്തില്‍. വി എഫ് എക്‌സിന് അങ്ങേയറ്റം പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കിയിരിക്കുന്ന ഏതാനും സെക്കന്റുകള്‍ മാത്രമുള്ള ഒരു ഹൈ ടെക് ടീസര്‍ വീഡിയോയുമായി ആയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം ആയിരിക്കുന്നത്.


ദുല്‍ക്കറിന്റെ തന്നെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ടീസറില്‍ ഒരു വീഡിയോ ഗെയിമിനോട് സാദൃശ്യം തോന്നിപ്പിക്കും വിധം മൊത്തമായി വി എഫ് എക്‌സില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ ദുല്‍ക്കര്‍ ഒരു മോഡേണ്‍ സ്‌പോര്‍ട്‌സ് കാറില്‍ ഇരുന്നുകൊണ്ട് ഒരു സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍ വാങ്ങി താങ്ക് യു പറഞ്ഞ് കുതിച്ചു പായുകയും മാര്‍ച്ച് 25ന് സന്ധ്യക്ക് ആറ് മണി വരെ കാത്തിരിക്കാന്‍ പറയുകയും ചെയ്യുന്നതാണ് വീഡിയോയിലെ ആശയം.

എന്തായിരിക്കും 25ന് ഇറങ്ങാനിരിക്കുന്ന സംഭവമെന്നാണ് ഇപ്പൊള്‍ സോഷ്യല്‍ മീഡിയയിലും ഫാന്‍സിനിടയിലും ചര്‍ച്ച വിഷയം. ഒരു ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ ചിത്രം ആയിരിക്കുമോ അതോ വീണ്ടും ഏതെങ്കിലും അന്തര്‍ദേശീയ സൂപ്പര്‍ ബ്രാന്‍ഡിന്റെ പരസ്യവുമായി എത്തുകയായിരിക്കുമോ? ഏതായാലും കാത്തിരുന്ന് കാണാം.

