
തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതിഭവന്റെ പ്രതിമാസ സാംസ്‌കാരികോത്സവമായ സംസ്‌കൃതിയില്‍ അവതരിപ്പിച്ച’കണക്കു നാറാപിള്ള’ ഏകപാത്ര നാടകം പ്രേക്ഷകരുടെ മനം നിറച്ചു. അനശ്വരകവി ഡോ. പുതുശേരി രാമചന്ദ്രന്റെ പുതുവീട്ടില്‍ കണക്കു നാറാപിള്ളയുടെആത്മപുരാണം എന്ന കവിതയെ അവലംബിച്ചെഴുതിയ സ്വതന്ത്ര നാടകമാണ്അലക്‌സ് വള്ളികുന്നം രചനയുംപ്രകാശ-സംഗീതാവിഷ്‌കാരവും സംവിധാനവും നിര്‍വഹിച്ചത്.


തിരുവനന്തപുരം ഒരിടം തിയേറ്ററാണ് നാടകം അവതരിപ്പിച്ചത്. നാടക പ്രവര്‍ത്തകനായിരുന്ന ജോസ് ചിറമ്മലിന്റെ പതിനഞ്ചാം ചരമവാര്‍ഷികാത്തോടനുബന്ധിച്ച് സമര്‍പ്പിച്ച നാടകത്തില്‍ ബൈജു പൂജപ്പുരയാണ് കഥാപാത്രമായി രംഗത്ത്എത്തിയത്.

സംസ്‌കൃതിഭവന്‍കൂത്തമ്പലത്തില്‍നടന്നനാടകാവതരണം ചലച്ചിത്ര സംവിധായകന്‍അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ വിനോദ് വൈശാഖി,പ്രോഗ്രാം അസിസ്റ്റന്റ്ആനിജോണ്‍സണ്‍, സൂര്യകൃഷ്ണമൂര്‍ത്തി, മീരാസാഹിബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

മേക്കപ്പ്: ജയന്‍ തൊഴുവന്‍കോട്, സാങ്കേതിക സഹായം: ജൂലിന്‍ അലക്‌സ്, സംഗീത സഹായം: രാജീവ് നിസര, സംഗീത നിര്‍വഹണം: ജെസിന്‍, പ്രകാശ നിര്‍വഹണം: എ കെ സുജിത്, സഹായം: അനില്‍ ദേവസ്യ, വേഷവിതാനം, രംഗസജ്ജീകരണം: അനില്‍ മീഡിയ, സ്റ്റേജ് മാനേജര്‍: മേരി നൈനാന്‍, പി ആര്‍ ഒ: റഹിം പനവൂര്‍.

