

കൊച്ചി: ഐന്‍സ്റ്റീന്‍ മീഡിയ നിര്‍മ്മിച്ച് പ്രദര്‍ശനം തുടരുന്ന ‘ആന്റണി’ സിനിമയില്‍ ഒരു രംഗം ചില പ്രത്യേക മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധയില്‍പ്പെട്ടതായും കലാപരമായ ആവിഷ്‌കാരത്തിലൂടെ ഹൃദയബന്ധങ്ങളുടെ ശക്തമായ ഒരു കഥ പറയാന്‍ ശ്രമിക്കുന്ന ഒരു സാങ്കല്‍പ്പിക സൃഷ്ടിയാണ് ‘ആന്റണി’യെന്നും നിര്‍മാണ കമ്പനി അറിയിച്ചു.

പ്രസ്തുതരംഗം ഒരിക്കലും ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്താനോ അനാദരവ് പ്രകടിപ്പിക്കാനോ വേദനിപ്പിക്കുവാനോ വേണ്ടി നിര്‍മ്മിച്ചിട്ടുള്ളതല്ല എന്നത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ തങ്ങള്‍ ഉറപ്പ് തരുന്നതായും അവര്‍ അറിയിച്ചു. ‘ആന്റണി’ തികച്ചും ഒരു സാങ്കല്‍പ്പിക സൃഷ്ടി മാത്രമാണ്. പരാമര്‍ശിച്ചിരിക്കുന്ന പ്രസ്തുത രംഗം കഥാ സന്ദര്‍ഭത്തിന് ആവശ്യമെന്ന രീതിയില്‍ തികച്ചും സിനിമാറ്റിക് ആയി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും അറിയിച്ചു. പ്രസ്തുത രംഗത്തില്‍ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് ആ കഥാപാത്രം സൂക്ഷിക്കുന്നതെന്നും അത് ഒരു തരത്തിലും അക്രമമോ സ്പര്‍ദ്ധയോ തൊടുത്തുവിടാന്‍ ഉള്ള ഉദ്ദേശത്തോടെ ഉള്‍പ്പെടുത്തിയിട്ടുള്ളതല്ല എന്നും അറിയിച്ചു.

ചലച്ചിത്ര നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ പ്രേക്ഷകര്‍ക്കുള്ളിലെ വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളെ അത്യധികം ആദരവോടെയാണ് നോക്കിക്കാണുന്നത്. ‘ആന്റണി’യിലെ ക്രിയാത്മകമായ ആവിഷ്‌കാരണങ്ങളുടെ ആസൂത്രിതമല്ലാത്ത അനന്തരഫലങ്ങളെ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ പ്രവര്‍ത്തകര്‍ എന്ന നിലയിലും വിശ്വാസപരമായ കാര്യങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ സംഭവിച്ചേക്കാവുന്ന അനന്തര ഫലങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നതായും കമ്പനി പറഞ്ഞു. സര്‍ഗ്ഗാത്മക തത്വങ്ങളും കലാപരമായ ലക്ഷ്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭാവിയില്‍ കൂടുതല്‍ ക്രിയാത്മകമായ സൃഷ്ടികള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ പരിശ്രമിക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
