ഷെയിന്‍ നിഗം- സണ്ണി വെയ്ന്‍ ചിത്രം വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു

Web Desk
1 Min Read

കൊച്ചി: സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന ഷെയിന്‍ നിഗം, സണ്ണി വെയ്ന്‍ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയയിലൂടെ നിര്‍വഹിച്ചു. വേല എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാം ശശി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

city exchange

ക്രൈം ഡ്രാമാ ഗണത്തില്‍പെടുത്താവുന്ന ചിത്രത്തില്‍ തന്റെ കരിയറിലെ ആദ്യ പൊലീസ് വേഷത്തില്‍ ഷെയിന്‍ നിഗം എത്തുന്നു എന്ന പ്രത്യേകത ഉണ്ട്. എം സജാസ് ആണ് വേലയുടെ തിരക്കഥ. ബാദുഷാ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍.

പാലക്കാടുള്ള ഒരു പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് വേല. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ സിദ്ധാര്‍ഥ് ഭരതനും അഥിതി ബാലനുമാണ്.

- Advertisement -
Ad image

‘വിക്രം വേദ’, ‘കൈദി’ മുതലായ സിനിമകളുടെ സംഗീത സംവിധായകന്‍ ആയിരുന്ന സാം സി എസ്സ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം: മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം: സുരേഷ് രാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, പ്രൊജക്ട് ഡിസൈനര്‍: ലിബര്‍ ഡേഡ് ഫിലിംസ്, കലാ സംവിധാനം: ബിനോയ് തലക്കുളത്തൂര്‍, വസ്ത്രലങ്കാരം: ധന്യ ബാലകൃഷ്ണന്‍, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുനില്‍ സിങ്, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്നിവേശ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: എബി ബെന്നി, ഔസേപ്പച്ചന്‍, പ്രൊഡക്ഷന്‍ മാനേജര്‍: മന്‍സൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രശാന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്റ്റേര്‍സ്: തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സംഘട്ടനം: പി സി സ്റ്റണ്ട്‌സ്, ഡിസൈന്‍സ് ടൂണി ജോണ്‍, സ്റ്റില്‍സ്: ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി: ഓള്‍ഡ് മംഗ്സ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!