
കൊച്ചി: ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മഹേഷും മാരുതിയും’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളില്‍ എത്തും.

മംമ്ത മോഹന്‍ദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡല്‍ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മഹേഷും മാരുതിയും. സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെയും വി എസ് എല്‍ ഫിലിം ഹൗസിന്റെയും ബാനറില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍പിള്ള രാജുവാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹന്‍ദാസും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്നതാണ് മഹേഷും മാരുതിയുടെയും പ്രധാന പ്രത്യേകത. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
മമ്മൂട്ടി നായകനായി അഭിനയിച്ച ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന്നു ശേഷം സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം- ഫൈയ്സ് സിദ്ധിഖ്, എഡിറ്റിംഗ്- ജിത്ത് ജോഷി, കലാസംവിധാനം- ത്യാഗു തവനൂര്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യും- ഡിസൈന്‍- സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം- അലക്സ് ഇ കുര്യന്‍, ഡിജിറ്റല്‍ പ്രൊമോഷന്‍സ്- വിപിന്‍ കുമാര്‍, സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസോസിയേറ്റ്- വിനോദ് സോമസുന്ദരന്‍.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

