Entertainment
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘3 ഡേയ്‌സ്’ തിയേറ്റര്‍ പ്ലേ ഒ ടി ടിയില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു

കൊച്ചി: കേരളത്തിലെ ഒരു ഗ്രാമത്തില്‍ മൂന്ന് ദിവസത്തിനിടയില്‍ നടന്ന കൊലപാതകങ്ങളുടെയും അതിന്റെ കുറ്റാന്വേഷണത്തിന്റെയും കഥ പറയുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ ‘3 ഡേയ്‌സ്’ പ്രേക്ഷകപ്രീതി നേടി വിജയകരമായി പ്രദര്‍ശനം തുടരുന്നു. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാമാ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സാക്കിര്‍ അലി സംവിധാനം ചെയ്ത ഈ ചിത്രം മാര്‍ച്ച് 12നാണ് തിയേറ്റര്‍ പ്ലേ ഒ ടി ടിയിലൂടെ റിലീസ് ചെയ്തത്.

മന്‍സൂര്‍ മുഹമ്മദ്, ഗഫൂര്‍ കൊടുവള്ളി, സംവിധായകന്‍ സാക്കിര്‍ അലി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തില്‍ കിരണ്‍രാജ്, രാജാ സാഹിബ്, നീന കുറുപ്പ്, കനകലത, വിജയന്‍ കാരന്തൂര്‍, പ്രകാശ് പയ്യാനക്കല്‍, ഉണ്ണിരാജ്, സലീം മറിമായം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അമന്‍ റിസ്വാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബോണി അസ്സനാര്‍, റോബിന്‍ തോമസ്, സോണിയല്‍ വര്‍ഗ്ഗീസ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.
നാജി ഒമര്‍ ഛായാഗ്രാഹണം നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം വൈശാഖ് രാജനാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സാന്റിയും വരുണ്‍ വിശ്വനാഥനും ചേര്‍ന്നാണ് ചിത്രത്തിലെ മനോഹര ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. കലാസംവിധാനം: മൂസ സുഫിയന്‍ ആന്റ് അനൂപ്, വസ്ത്രാലങ്കാരം- സഫ്‌ന സാക്കിര്‍അലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അലി അക്ബര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- തന്‍ഹ ഫാത്തിമ, അസോസിയേറ്റ്- റോയ് ആന്റണി, സ്റ്റുഡിയോ- സിനി ഹോപ്‌സ്, പി ആര്‍ ഒ- പി ശിവപ്രസാദ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംങ്- ബി ആര്‍ എസ് ക്രിയേഷന്‍സ്, ഡിസൈയിന്‍സ്- ഹൈ ഹോപ്‌സ് ഡിസൈന്‍സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



