ചിയാന്‍ 62വില്‍ വിക്രമിനൊപ്പം എസ് ജെ സൂര്യയും

Web Desk
1 Min Read

കൊച്ചി: തമിഴ് സിനിമയിലെ അതുല്യ നടന്‍ ചിയാന്‍ വിക്രത്തിന്റെ പുതിയ ചിത്രം ചിയാന്‍ 62വില്‍ പ്രശസ്ത നടനും സംവിധായകനുമായ എസ്. ജെ. സൂര്യയും ഒന്നിക്കുന്നു. എസ് യു അരുണ്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

city exchange

‘പനിയാരും പത്മിനിയും’, ‘സേതുപതി’, ‘സിന്ദുപദ്’, ‘സിദ്ധ’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ എസ് യു അരുണ്‍കുമാര്‍ ഒരുക്കുന്ന ചിയാന്‍ 61ന്റെ അനൗണ്‍സ്മെന്റ് വീഡിയോ ടീസറിനു വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പ്രമുഖ നിര്‍മ്മാണ കമ്പനിയായ എച്ച് ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയാ ഷിബുവാണ് നിര്‍മ്മിക്കുന്നത്.

ഏത് വേഷം ലഭിച്ചാലും നൈപുണ്യമുള്ള അഭിനയത്തിലൂടെ അഭിനയ രാക്ഷസന്‍ എന്ന ഖ്യാതി നേടിയെടുത്ത എസ് ജെ ഈ ചിത്രത്തിലെ താരനിരക്കൊപ്പം സൂര്യയും എത്തിയിട്ടുണ്ട്. അതുപോലെ എസ് ജെ സൂര്യ തന്റെ കരിയറില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിയാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിയാന്‍ വിക്രമും എസ് ജെ സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ചിയാന്‍ 62’ ആരാധകര്‍ക്കിടയില്‍ മാത്രമല്ല, സിനിമാലോകത്തും ഏറെ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!