സാമന്തയുടെ പുതിയ ചിത്രം പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

Web Desk
0 Min Read

ചെന്നൈ: ലേഡി സൂപ്പര്‍സ്റ്റാര്‍ സാമന്തയുടെ പുതിയ ദ്വിഭാഷ ചിത്രം വിജയദശമി ദിനത്തില്‍ പ്രഖ്യാപിച്ചു. തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീദേവി മൂവീസിന്റെ ബാനറില്‍ ശിവാലങ്ക കൃഷ്ണ പ്രസാദ് ആണ്.

city exchange

പ്രൊഡക്ഷന്‍ നമ്പര്‍ 14 എന്ന താത്ക്കാലിക പേരിലാണ് പുതിയ ചിത്രത്തിന്റെ അറിയിപ്പ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. നവാഗതരായ ഹരി- ഹരീഷ് എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. നവംബര്‍ മുതല്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!