

കോഴിക്കോട്: റോട്ടറി ഡിസ്ട്രിക്ട് 3204 ക്ലബ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹോട്ടല്‍ ട്രിപ്പന്റയില്‍ നടന്ന ചടങ്ങില്‍ മികച്ച റോട്ടറി ക്ലബ്ബ് പയ്യന്നൂര്‍, മികച്ച പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി ( കാലിക്കറ്റ് സൈബര്‍ സിറ്റി), മികച്ച അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ വി പി അശോകന്‍, മികച്ച സെക്രട്ടറി ഡോ. വി പി ജയശേഖരന്‍ എന്നിവര്‍ മുന്‍ ഗവര്‍ണ്ണര്‍ ഡോ. രാജേഷ് സുഭാഷില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

റോട്ടറി ഡിസ്ട്രിക്ട് 3204 ഗവര്‍ണ്ണര്‍ പ്രമോദ് നയനാര്‍ മുഖ്യതിഥിയായി. ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ഇലക്ട്റ്റ് ഡോ. സേതു ശിവ ശങ്കര്‍, ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ നോമിനി ഡോ. സന്തോഷ് ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു. മലബാറിലെ ആറ് ജില്ലകളില്‍ ഉള്‍പ്പെട്ട റോട്ടറി 3204 ക്ലബിലെ വിവിധ ക്ലബ്ബുകളില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ടവര്‍ക്കാണ് അവാര്‍ഡ് നല്കിയത്.
