ചിലര്‍ക്ക് അലര്‍ജി; ചോക്കലേറ്റ് സ്‌പ്രെഡ് ഉത്പന്നം തിരിച്ചുവിളിച്ചു

Web Desk
0 Min Read

ദോഹ: ചോക്കലേറ്റ് സ്‌പ്രെഡ് ഉത്പന്നമായ സ്പാര്‍ സ്‌പ്രെഡ്അപ് ചോക്കോ പ്രാദേശിക കമ്പോളത്തില്‍ നിന്നും തിരിച്ചുവിളിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിലടങ്ങിയ ബദാം ചിലര്‍ക്ക് അലര്‍ജിക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

city exchange

ബെല്‍ജിയത്തില്‍ നിന്നുള്ള ഉത്പന്നമാണ് ഇത്. വില്‍പ്പന കൗണ്ടറുകളില്‍ നിന്നും ഉത്പന്നം തിരിച്ചു വിളിച്ചിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ബദാം ചിലര്‍ക്ക് അലര്‍ജിക്ക് കാരണമാകുമെന്ന് ലേബലില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്നാണ് സ്പാര്‍ സ്‌പ്രെഡ്അപ് ചോക്കോ തിരിച്ചു വിളിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!