പുതുമുഖങ്ങള്‍ അണിനിരക്കുന്ന ‘ഒരു ജാതി മനുഷ്യന്‍’; സിദ്ദീഖ് ആലപിച്ച ഗാനം റിലീസ് ചെയ്ത് ദിലീപ്

Web Desk
1 Min Read

കൊച്ചി: വേയ് ടു ഫിലിംസിന്റെ ബാനറില്‍ കെ ഷെമീര്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യന്‍’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം ദിലീപ് റിലീസ് ചെയ്തു. നടന്‍ സിദ്ദീഖ് ആലപിച്ച ഗാനമാണ് റിലീസ് ചെയ്തത്.

city exchange

ജയിംസ് ഏലിയാ, ശിവജി ഗുരുവായൂര്‍, ബൈജു എഴുപുന്ന, നിയാസ് ബക്കര്‍, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ് എന്നിവരോടൊപ്പം ഒരു പിടി പുതുമുഖങ്ങളും പ്രധാന വേഷങ്ങളില്‍ എത്തന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍, ടീസര്‍ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയവ സുല്‍ഫി ഭൂട്ടോയാണ് നിര്‍വഹിച്ചത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രേഖരന്‍, സുഹൈല്‍ സുല്‍ത്താന്‍ എന്നിവരാണ് ഗാനരചന. സംഗീതം യുനസീയോ ആണ് നിര്‍വഹിക്കുന്നത്. നടന്‍ സിദ്ധിക്കിനെ കൂടാതെ ഡോ. ജാസ്സി ഗിഫ്റ്റ്, അന്‍വര്‍ സാദത്ത്, എന്നിവരും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

കലാസംവിധാനം: സന്തോഷ് കൊയിലൂര്‍, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത്- രസന്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സന്തോഷ് ചെറുപൊയ്ക, സംഘട്ടനം: റോബിന്‍ജാ, ശബ്ദമിശ്രണം: ജെസ്വിന്‍ ഫെലിക്‌സ്, അസോസിയേറ്റ് ഡയറക്ടര്‍: ആസിഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷംസി ഷെമീര്‍, സ്റ്റില്‍സ്: നജീബ്- നിഷാബ്- ജോബിന്‍, ഡിസൈന്‍സ്: രാഹുല്‍ രാജ്, പി ആര്‍ ഒ: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!