പുസ്തകം പ്രകാശനം ചെയ്തു

Web Desk
1 Min Read

തിരുവനന്തപുരം: കോവിഡ് കാലത്തെ പൊള്ളുന്ന അനുഭവങ്ങള്‍ പങ്കുവെക്കുന്ന ‘മഹാമാരിയുടെ മാരക ദിനങ്ങള്‍’ കോവിഡ് പ്രതിരോധത്തിന്റെ ഓര്‍മ്മകള്‍ എന്ന പുസ്തകം കേരള നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രകാശനം ചെയ്തു.

city exchange

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ് ബാബുവും സാമൂഹ്യ പ്രവര്‍ത്തകനും ഐ സി എഫ് സൗദി നാഷണല്‍ കാബിനറ്റ് അംഗവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയുമായ ഉമര്‍ സഖാഫി മൂര്‍ക്കനാടും എഡിറ്റര്‍മാരായാണ് പുസ്തകം രചിച്ചത്.

കോവിഡ് പ്രതിരോധ മേഖലയില്‍ ഇരുവര്‍ക്കുമുണ്ടായ നീറുന്ന അനുഭവങ്ങള്‍ക്ക് പുറമേ മറ്റു ചിലരുടെയും അനുഭവങ്ങള്‍ പുസ്തകത്തിലുണ്ട്. കോവിഡ്കാലം മനുഷ്യ സാഹോദര്യത്തെ ഉയര്‍ത്തിപ്പിടിച്ച അനുഭവങ്ങളും പുസ്തകത്തില്‍ പറയുന്നു.

സങ്കീര്‍ണമായ രോഗാവസ്ഥയിലൂടെ കടന്നുപോയവരുടെ അതിജീവന കഥകളും വായിക്കാനാകും.

- Advertisement -
Ad image

ഡല്‍ഹിയില്‍ പ്രാണവായു ലഭിക്കാതെ ജീവനുകള്‍ പൊലിഞ്ഞുപോകുന്ന കരള്‍ നുറുങ്ങുന്ന രംഗത്തിന് ദൃസാക്ഷിയായ ഡല്‍ഹിയില്‍ നിന്നുള്ളവരുടെ ഓര്‍മ്മകളും പുസ്തകത്തിലുണ്ട്. ഡല്‍ഹിയില്‍ പ്ലാസ്മ ചികിത്സക്ക് പ്ലാസ്മ യൂണിറ്റിനു വേണ്ടി കേരളത്തില്‍ ബന്ധപ്പെട്ട അനുഭവവും അവര്‍ പറയുന്നു.

ഐ സി എഫിന്റെ പ്രവാസ ലോകത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കേരളത്തിനായി ഐ സി എഫ് സമര്‍പ്പിച്ച ഓക്‌സിജന്‍ പ്ലാന്റിനെ കുറിച്ചും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

സാഹിത്യകാരന്‍ പി സുരേന്ദ്രനാണ് അവതാരിക എഴുതിയിരിക്കുന്നത്. പൂങ്കാവനം ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Share This Article
Leave a Comment
error: Content is protected !!