പിതൃ അമീര്‍ ശൈഖ് ഹമദിന്റെ നിര്യാണം: ഇന്ത്യയില്‍ തിങ്കളാഴ്ച ഔദ്യോഗിക ദുഃഖാചരണം

Web Desk
0 Min Read

ന്യൂഡല്‍ഹി: ഖത്തറിന്റെ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്യാണത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാജ്യത്ത് ഔദ്യോഗിക ദുഃഖം ആചരിക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

city exchange

ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ദേശീയ പതാക ഉയര്‍ത്തുന്ന എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും പതാകകള്‍ പകുതിത്താഴ്ത്തി കെട്ടും.

ഔദ്യോഗിക ദുഃഖാചരണ ദിനത്തില്‍ എല്ലാ ഔദ്യോഗിക വിനോദ പരിപാടികളും റദ്ദാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!