മാക്ട ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് മൂവി ഫെസ്റ്റിവല്‍

Web Desk
2 Min Read

കൊച്ചി: മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ധരുടെ സാംസ്്കാരിക സംഘടനയായ ‘മാക്ട’ ആദ്യമായി സംഘടിപ്പിക്കുന്ന മാക്ട ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് മൂവി ഫെസ്റ്റിവലിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം എറണാകുളം പ്രസ് ക്ലബ്ബില്‍ സംവിധായകന്‍ സിബി മലയില്‍ നിര്‍വ്വഹിച്ചു. ആക്ടിംഗ് ചെയര്‍മാന്‍ എം പദ്മകുമാര്‍, ജനറല്‍ സെക്രട്ടറി സുന്ദര്‍ദാസ്, ട്രഷറര്‍ എ എസ് ദിനേശ്, ഷിബു ചക്രവര്‍ത്തി എന്നിവര്‍ പ്രസ് മീറ്റില്‍ പങ്കെടുത്തു.

city exchange

2021 ജനുവരി ഒന്നു മുതല്‍ 2021 ഡിസംബര്‍ 31 വരെ റിലീസ് ചെയ്ത സൃഷ്ടികള്‍ മാത്രമാണ് മത്സര വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2022 മാര്‍ച്ച് 10.

ഷോര്‍ട്ട് മുവിയുടെ ദൈര്‍ഘ്യം അഞ്ചു മുതല്‍ 30 മിനിറ്റ് വരെ മാത്രമായിരിക്കണം. എന്‍ട്രി ഫീസ് മുവായിരം രൂപയാണ്. കൂടാതെ പങ്കെടുക്കുന്ന എല്ലാ ഹ്രസ്വ ചിത്രങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

- Advertisement -
Ad image

ഹ്രസ്വചിത്രങ്ങള്‍ക്ക് പുറമേ സംഗീത ആല്‍ബവും പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഗീത ആല്‍ബത്തിന്റെയും ഹ്രസ്വ ചിത്രത്തിന്റെയും ആകെയുള്ള എന്‍ട്രികളില്‍ നിന്നായിരിക്കും മികച്ച പോസ്റ്റര്‍ ഡിസൈനറെ തിരഞ്ഞെടുക്കുക. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പോലും ഉള്‍പ്പെടുത്താത്ത വിഭാഗമെന്ന നിലയില്‍ പരസ്യ കലാകാരമാര്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംസ്‌ക്കാരിക സംഘടനയായ മാക്ട പോസ്റ്റര്‍ ഡിസൈന്‍ കൂടി ഉള്‍പ്പെടുത്തിയത്.

മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റും രണ്ടാമത്തെ മികച്ച ചിത്രംത്തിന് 50000 രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. മികച്ച സംവിധായകന് 25000 രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റും
മികച്ച തിരക്കഥാകൃത്ത്, മികച്ച ഛായാഗ്രാഹകന്‍, മികച്ച എഡിറ്റര്‍, മികച്ച നടന്‍, മികച്ച നടി, മികച്ച പോസ്റ്റര്‍ ഡിസൈനര്‍ എന്നിവര്‍ക്ക് 10,000 രൂപ വീതവും മെമന്റോയും സര്‍ട്ടിഫിക്കറ്റുമാണ് ഷോര്‍ട്ട് മൂവീസ് വിഭാഗത്തില്‍ ലഭിക്കുക.

മികച്ച മ്യൂസിക് ആല്‍ബം, മികച്ച സംവിധായകന്‍, മികച്ച സംഗീത സംവിധായകന്‍, മികച്ച ഗാന രചയിതാവ് എന്നീ വിഭാഗങ്ങള്‍ക്ക് 10000 രൂപ വിതം ക്യാഷ് അവാര്‍ഡുകളും മെമന്റൊയും സര്‍ട്ടിഫിക്കറ്റുമാണ് മ്യൂസിക് ആല്‍ബം വിഭാഗത്ത് ലഭിക്കുക.

www.mactaonline.com എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ബന്ധപ്പെടേണ്ട നമ്പര്‍: 9895307028
Email: [email protected]
മലയാള സിനിമാരംഗത്തെ പ്രമുഖരായ സാങ്കേതിക പ്രവര്‍ത്തകര്‍ അടങ്ങിയ ജൂറിയാണ് വിധി നിര്‍ണ്ണയിക്കുക.

Share This Article
Leave a Comment
error: Content is protected !!