ജനപ്രതിനിധികള്‍ യോഗം ചേര്‍ന്നു

Web Desk
1 Min Read

കൊച്ചി: ഇടമലയാര്‍ ജലസംഭരണിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ടി സംഭരണിയുടെ ഷട്ടറുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എം പിമാര്‍, എം എല്‍ എമാര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ട് പ്രളയങ്ങളെ നേരിട്ട പോലെ തന്നെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

city exchange

വടുതലയില്‍ വെള്ളം ഒഴുകിപ്പോകുന്നതിനു തടസമായി ഉള്ള ബണ്ട് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെണ് ടി ജെ വിനോദ് എം എല്‍ എ യോഗത്തില്‍ ആവശ്യപ്പെട്ടു. പോര്‍ട്ട് ട്രസ്റ്റുമായി സഹകരിച്ച് ഇതിനുള്ള നടപടി സ്വീകരിക്കാമെന്ന് മന്ത്രി മറുപടി നല്‍കി. പെരിയാറിന്റെ തീരപ്രദേശത്തുള്ള പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്ന് റോജി എം ജോണ്‍ എം എല്‍ എ ആവശ്യപ്പെട്ടു. പലപ്പോഴും വെള്ളം കയറി റോഡുകള്‍ മുങ്ങുന്നതോടെ ഫയര്‍ഫോഴ്‌സിന് എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥയാണ്. ഇത് ഒഴിവാക്കാന്‍ ലോകല്‍ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ എം എല്‍ എ ആവശ്യം ഉന്നയിച്ചു. ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു പോകാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആന്റണി ജോണ്‍ എം എല്‍ എ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചപ്പാത്തുകള്‍ മുങ്ങി ഊരുകളില്‍ എത്തിപ്പെടാനാവാത്ത അവസ്ഥയായിരുന്നു. രക്ഷാപ്രവര്‍ത്തനം സാധിക്കാത്ത അവസ്ഥയുമുണ്ടാകാറുണ്ട്. ഇത് ഒഴിവാക്കണ മെന്നും ആന്റണി ജോണ്‍ ആവശ്യപ്പെട്ടു.

എം പിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എം എല്‍ എമാരായ എല്‍ദോസ് കുന്നപ്പിള്ളി, അന്‍വര്‍ സാദത്ത്, കെ ബാബു, പി വി ശ്രീനിജിന്‍, മാത്യു കുഴല്‍നാടന്‍, അനൂപ് ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!