

ദോഹ: താമസ സ്ഥലത്തു നിന്നും ജോലിക്ക് പോകുന്നതിനിടെ വാഹനത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ട വയനാട് സ്വദേശി മരിച്ചു. തരുവണ കോക്കടവിലെ അസീസ് (43) ആണ് മരിച്ചത്. ടീ ടൈം കഫ്റ്റീരിയയുടെ അല്‍വക്‌റ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു. നാലു വര്‍ഷമായി ടീ ടൈമിന്റെ അല്‍ വക്‌റയിലാണ് ജോലി ചെയ്യുന്നത്.

വാഹനത്തില്‍ നിന്നും നെഞ്ചുവേദന അനുഭവപ്പെട്ട അസീസിനെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: നജ്മ. മക്കള്‍: ഹസ്‌ന ഷെറിന്‍, ഹബീബ്. സഹോദരന്‍ അബൂബക്കര്‍ ഖത്തറിലുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

