Connect with us

NEWS

ആളുകൂടി; മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസ്

Published

on


കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ എലത്തൂര്‍ പൊലീസ് കേസെടുത്തു. മെയ്ത്ര ആശുപത്രിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് ആള്‍ക്കൂട്ടം ഉണ്ടാക്കിയെന്നാണ് കേസ്. മെയ്ത്ര ആശുപത്രി മാനേജ്‌മെന്റ്, സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ക്കെതിരെയും കേസുണ്ട്.


മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവെക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിനാണ് മമ്മൂട്ടിയും രമേശ് പിഷാരടിയും എത്തിയത്. ഉദ്ഘാടന പരിപാടിക്കു ശേഷം ആശുപത്രി സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ എത്തിയതോടെ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ആളുകള്‍ ചുറ്റുംകൂടിയെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടന്നതെങ്കിലും അതിന് ശേഷും ആളുകള്‍ കൂടിയെന്നാണ് വിവരം.


മമ്മൂട്ടിയേയും രമേശ് പിഷാരടിയേയും കാണാന്‍ ആശുപത്രിയില്‍ മുന്നൂറോളം പേരാണ് കൂടിയതെന്നാണ് എലത്തൂര്‍ എസ് ഐ പറയുന്നത്.


error: Content is protected !!