ഫോക്കസ് ഖത്തര്‍ നാഷണല്‍ ഡേ ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ഫോക്കസ് ഖത്തറും വനിതാ യുവജന സംഘടനയായ ഫോക്കസ് ലേഡീസും സംയുക്തമായി നാഷണല്‍ ഡേ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു. സല്‍വ റോഡിലെ ഒറിക്‌സ് വില്ലേജ് റസ്റ്റോറന്റില്‍ നടന്ന പരിപാടി ഫോക്കസ് ഖത്തര്‍ സി ഒ ഒ അമീര്‍ ഷാജി ഉദ്ഘാടനം ചെയ്തു. ഫോക്കസ് പ്രവത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയില്‍ ഖത്തറെന്ന രാജ്യത്തെ അടുത്തറിയുന്ന വ്യത്യസ്തയിനം പരിപാടികള്‍ നടന്നു. ഖത്തറിന്റെ ചരിത്ര പുരാതന ഗവേഷണ കേന്ദ്രങ്ങളെക്കുറിച്ച് ഇവന്റ് മാനേജര്‍ മൊയ്ദീന്‍ ഷാ ക്ലാസെടുത്തു.

city exchange

ഡെപ്യൂട്ടി സി ഇ ഒ നാസര്‍ ടി പി, സി എഫ് ഒ സഫീറുസ്സലാം, എച്ച് ആര്‍ മാനേജര്‍ ഫാഇസ് എളയോടന്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഡോ. റസീല്‍, ആശിക് ബേപ്പൂര്‍, റാഷിക് ബക്കര്‍, അസ്മിന നാസര്‍ കൂടാതെ ഫോക്കസ് ലേഡീസ് പ്രവര്‍ത്തകരും പരിപാടിക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!