ഡോ. പി എ ഇബ്രാഹിം ഹാജി അന്തരിച്ചു

Web Desk
1 Min Read

കോഴിക്കോട്: ഇന്ത്യയിലേയും ഗള്‍ഫ് രാജ്യങ്ങളിലേയും പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. പി എ ഇബ്രാഹിം ഹാജി (78) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി കോഴിക്കോട് മിംസിലേക്ക് മാറ്റിയ അദ്ദേഹം ഇന്ന് രാവിലെയാണ് മിംസില്‍ അന്തരിച്ചത്.

city exchange

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് സ്ഥാപക വൈസ് ചെയര്‍മാന്‍, പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പേസ് സ്ഥാപക ചെയര്‍മാന്‍, ഇന്‍ഡസ് മോട്ടോഴ്‌സ് കമ്പനി വൈസ് ചെയര്‍മാന്‍, ചന്ദ്രിക ഡയറക്ടര്‍, സി എച്ച് സെന്റര്‍, ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി എന്നിവയുടെ ഡയറക്ടര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ടെക്‌സ്റ്റൈല്‍, ജ്വല്ലറി, ഗാര്‍മെന്റ് മേഖലയില്‍ മികവ് തെളിയിച്ച അദ്ദേഹം പേസ് ഗ്രൂപ്പിലൂടെയാണ് വിദ്യാഭ്യാസ മേഖലയിലേക്ക് ഇറങ്ങിയത്. 25 രാജ്യങ്ങളിലെ ഇരുപതിനായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വന്‍ സ്ഥാപനമാണ് പേസ് ഗ്രൂപ്പിന് കീഴിലുള്ളത്. കേരളത്തില്‍ കണ്ണൂര്‍ റിംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മഞ്ചേരി പേസ് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവ ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ്. മംഗലാപുരത്ത് അഞ്ച് സ്ഥാപനങ്ങളുണ്ട്.

- Advertisement -
Ad image

1943 സെപ്തംബര്‍ ആറിന് കാസര്‍ക്കോട് പള്ളിക്കരയില്‍ അബ്ദുല്ല ഹാജിയുടേയും ആയിശയുടേയും മകനായാണ് ഇബ്രാഹിം ഹാജി ജനിച്ചത്. 1966ലാണ് ഗള്‍ഫിലേക്ക് പോയത്.

പി എ ഇബ്രാഹിം ഹാജിയുടെ മയ്യത്ത് നിസ്‌കാരം കോഴിക്കോട് സരോവരം പാര്‍ക്കിന് എതിര്‍വശത്തുള്ള പള്ളിയില്‍ വൈകിട്ട് നാലിന് നടക്കും.
ഖബറടക്കം മഗ്രിബിന് ശേഷം മഞ്ചേരി നജ്മല്‍ ഹുദ മദ്രസയില്‍.

Share This Article
Leave a Comment
error: Content is protected !!