

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വിസയില്ലാതെയും ഓണ്‍ അറൈവല്‍ വിസയോടെയും യാത്ര ചെയ്യാവുന്നത് 57 രാജ്യങ്ങളില്‍. അതില്‍ ഗള്‍ഫ് രാജ്യങ്ങളായ ഖത്തറും ഒമാനും ഉള്‍പ്പെടുന്നു.

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളും വിസ-ഓണ്‍-അറൈവല്‍ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. 57 രാജ്യങ്ങളില്‍ തടസ്സ രഹിതമായി പ്രവേശനം അനുവദിക്കുന്നതിനാല്‍ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക 2023 പ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ സ്ഥാനം 80 ആണ്.

ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ വിസയില്ലാതെയോ ഓണ്‍ അറൈവല്‍ വിസയോടെയോ പ്രവേശിക്കാനാവുന്നത് സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കാണ്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് സിംഗപ്പൂരിന്റേതാണെന്നാണ് സൂചിക പറയുന്നത്. സിംഗപ്പൂര്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 192 രാജ്യങ്ങളിലേക്കാണ് ഇത്തരത്തില്‍ യാത്ര ചെയ്യാനാവുക.
