

ജിദ്ദ: ജി സി സി ഭരണാധികാരികളുടെ 18-ാമത് കൂടിയാലോചനാ യോഗത്തിലും ജി സി സി- മധ്യ ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ജിദ്ദയിലെത്തി.

കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അമീറിനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും മക്ക അല്‍ മുഖറമ റീജിയന് ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവിയും സ്വീകരിച്ചു.

സൗദി അറേബ്യയിലെ ഖത്തര്‍ അംബാസഡര്‍ ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ അത്തിയ, ഖത്തറിലെ സൗദി അംബാസഡര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്ഹാന് അല്‍ സൗദ്, സൗദി അറേബ്യയിലെ ഖത്തര്‍ സ്റ്റേറ്റ് എംബസി അംഗങ്ങള്‍ തുടങ്ങിയവരും സ്വീകരിക്കാനുണ്ടായിരുന്നു.

