പാകിസ്താന്‍ എയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യന്‍ എ

Web Desk
1 Min Read

കൊളംബോ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നടത്തുന്ന എമെര്‍ജിങ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന്‍ എ ടീമിനെ ഇന്ത്യ എ ടീം എട്ടു വിക്കറ്റിനു പരാജയപ്പെടുത്തി. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ എട്ട് വിക്കറ്റും എണ്‍പത് പന്തും ബാക്കി നില്‍ക്കെ മറികടന്നു. സെഞ്ചുറി നേടിയ ഓപ്പണര്‍ സായ് സുദര്‍ശനാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

city exchange

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക് ടീമിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. 48 റണ്‍സെടുത്ത കാസിം അക്രമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങില്‍ സുദര്‍ശനും അഭിഷേക് ശര്‍മയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ 11.1 ഓവര്‍ മാത്രമാണെടുത്തത്. അഭിഷേക് പുറത്തായ ശേഷം സുദര്‍ശനൊപ്പം ചേര്‍ന്ന് കര്‍ണാടക ബാറ്റര്‍ നികിന്‍ ജോസ് രണ്ടാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 64 പന്തില്‍ 54 റണ്‍സാണ് നികിന്‍ നേടിയത്. 110 പന്തില്‍ 10 ഫോറും മൂന്നു സിക്‌സും സഹിതം 104 റണ്‍സെടുത്ത സുദര്‍ശന്‍, 19 പന്തില്‍ 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ യാഷ് ധുല്‍ എന്നിവര്‍ പുറത്താകാതെ നിന്നു.

- Advertisement -
Ad image

30.2 ഓവറില്‍ സുദര്‍ശന്റെ സിക്‌സറിലൂടെ ഇന്ത്യ ലക്ഷ്യം നേടി. സുദര്‍ശന്‍ സെഞ്ചുറി തികച്ചതും ഇതേ ഷോട്ടിലായിരുന്നു.

Share This Article
Leave a Comment
error: Content is protected !!