

പയ്യന്നൂര്‍: പ്രവാസികള്‍ക്കിടയില്‍ സുരക്ഷ ഉറപ്പാക്കാന്‍ കേരള പ്രവാസി ലീഗ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കാനുള്ള സാധ്യത പഠനം നടത്തുന്നതിന് മുന്‍സിപ്പല്‍ ലീഗ് ഓഫീസില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി തീരുമാനിച്ചു.

പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാജി ടി പി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹ വിയോഗത്തില്‍ യോഗം അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.
എസ് സി അശ്‌റഫ്, ഹാജി പി പി സുലൈമാന്‍, കെ പി അശ്‌റഫ്, ടി വി പി മുഹമ്മദ് കുഞ്ഞി, കെ വി അബൂബക്കര്‍, എ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു. ട്രഷറര്‍ കാട്ടൂര്‍ ഹംസ നന്ദി പറഞ്ഞു.

