
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി യു എ ഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണ്‍ സംഭാഷണം നടത്തി.

സംഭാഷണത്തിനിടെ, ഇരുരാജ്യങ്ങള്‍ക്കിടയിലെ സഹോദരബന്ധങ്ങള്‍ അവലോകനം ചെയ്യുകയും അവ കൂടുതല്‍ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതോടൊപ്പം പ്രാദേശികവും അന്താരാഷ്ട്രവുമായ രംഗങ്ങളിലെ പുതിയ സംഭവവികാസങ്ങളെയും കുറിച്ച് ഇരുനേതാക്കളും അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
