പത്മശ്രീ സി കെ മേനോനെ അനുസ്മരിച്ച് ഇന്‍കാസ് ഖത്തര്‍

Web Desk
1 Min Read

ദോഹ: ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡണ്ടും ഇന്‍കാസ് ഖത്തറിന്റെ മുഖ്യരക്ഷാധികാരിയുമായിരുന്ന പത്മശ്രീ സി കെ മേനോന്റെ മൂന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇന്‍കാസ് ഖത്തര്‍ ആക്ടിംഗ് പ്രസിഡണ്ട് പ്രദീപ് പിള്ളൈ അധ്യക്ഷത വഹിച്ചു.

city exchange

അനുസ്മരണ ചടങ്ങില്‍ ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആശ്രയമായിരുന്നു മേനോന്‍ സാറെന്നും ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവര്‍ക്കും സഹായം ചെയ്തിരുന്ന അദ്ദേഹം ഒരേസമയം മികച്ച സംഘാടകനും ബിസിനസുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നെന്നും പി എന്‍ ബാബു രാജന്‍ അനുസ്മരിച്ചു.

മോഡേണ്‍ ആര്‍ട്‌സ് സെന്ററില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ഐ സി ബി എഫ് പ്രസിഡണ്ട് വിനോദ് നായര്‍, ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാന്‍, യുവകലാ സാഹിതി ജനറല്‍ സെക്രട്ടറി രാഗേഷ് കുമാര്‍, കേരള ബിസിനസ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ, എം ഇ എസ് സ്‌കൂള്‍ വൈസ് പ്രസിഡണ്ട് ഖലീല്‍ അമ്പലത്ത്, ഇന്‍കാസ് ഖത്തര്‍ രക്ഷാധികാരി മുഹമ്മദ് ഷാനവാസ് (ഷെറാട്ടണ്‍), അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകുറ്റ്, ഐ സി സി മുന്‍ പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം കെ വി ബോബന്‍, വര്‍ഗീസ് വര്‍ഗീസ് തുടങ്ങിയവര്‍ സി കെ മോനോനെ അനുസ്മരിച്ച് സംസാരിച്ചു.

- Advertisement -
Ad image

വിവിധ ജില്ലാ കമ്മിറ്റി പ്രസിഡണ്ടുമാര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി. ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!