ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന ‘കായ്‌പോള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

Web Desk
1 Min Read

കൊച്ചി: ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി കെ ജി ഷൈജു സംവിധാനം ചെയ്യുന്ന കായ്‌പോള എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മലയാള സിനിമയിലെ പ്രശസ്ത താരങ്ങളും ടെക്‌നീഷ്യന്മാരും ചേര്‍ന്ന് പുറത്തിറക്കിയ പോസ്റ്ററില്‍ കേന്ദ്ര കഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകന്‍ എബി കുരുവിളയുടെയും ചിത്രമാണുള്ളത്.

city exchange

ഉതുപ്പേട്ടനായി ഇന്ദ്രന്‍സും കൊച്ചുമകന്‍ എബിയായി സജല്‍ സുദര്‍ശനും വേഷമിടുന്നത്. വി എം ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചു കൃഷ്ണയാണ് നായിക. കൂടാതെ കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാര്‍, വൈശാഖ്, ബിജു, മഹിമ, നവീന്‍, അനുനാഥ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഡീഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരില്‍ നിന്നും ദിവസങ്ങളോളം നടത്തിയ സ്‌ക്രീനിംഗില്‍ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയിരിക്കുന്നത്.

മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷോബിന്‍ കണ്ണംകാട്ട്, വിനായക് ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് വരികള്‍ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്‌കര്‍, എഡിറ്റര്‍: അനില്‍ ബോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍: സുനില്‍ കുമാരന്‍, കോസ്റ്റ്യൂം: ഇര്‍ഷാദ് ചെറുകുന്ന്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രവീണ്‍ എടവണ്ണപാറ, അസോസിയേറ്റ് ഡയറക്ടര്‍സ്: ആസിഫ് കുറ്റിപ്പുറം, അമീര്‍, പി ആര്‍ ഒ: പി ശിവപ്രസാദ്, ഡിസൈന്‍: ആനന്ദ് രാജേന്ദ്രന്‍, സ്റ്റില്‍സ്: അനു പള്ളിച്ചല്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!