വിശാലിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ തുടങ്ങി; സുനൈന നായിക

Web Desk
1 Min Read

ചെന്നൈ: വിശാല്‍ നായകനാവുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂജയോടെ ചെന്നൈയില്‍ തുടങ്ങി. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയിലെ നായിക തെലുങ്ക്- തമിഴ് താരം സുനൈനയാണ്.
തമിഴിലെ നായക നടന്മാരായ ഉറ്റ സുഹൃത്തുക്കള്‍ രമണയും നന്ദയും ചേര്‍ന്നാണ് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. സണ്‍ ടി വിയിലെ ജനപ്രിയ പരിപാടിയായിരുന്നു ‘നാം ഒരുവര്‍’ നിര്‍മ്മിച്ച് മിനിസ്‌ക്രീനില്‍ വിജയം നേടിയ ഇരുവരും പുതിയ ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ നിര്‍മ്മാതാക്കളാവുകയാണ്. നവാഗതനായ എ വിനോദ്കുമാറാണ് രചനയും സംവിധാനവും.

city exchange


ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് അണിയറക്കാര്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏറെ വൈകാരികമായ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരിക്കും സിനിമ എന്നാണ് സൂചന. തന്റെ കരിയറിലെ സുപ്രധാന ചിത്രമായിരിക്കും ഇതെന്നാണ് നായിക സുനൈന പറഞ്ഞത്. നേരത്തേ ‘സമര്‍’ എന്ന സിനിമയില്‍ വിശലിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് സുനൈന വിശാലിന്റെ നായികയായി അഭിനയിക്കുന്നത്. ബാലസുബ്രമണ്യം ഛായാഗ്രഹണവും സാം സി എസ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!