
കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാന സര്‍വീസിന് കുവൈത്തിന്റെ അംഗീകാരം. ആഴ്ചയില്‍ 5528 സീറ്റ് അനുവദിച്ച് കുവൈത്ത് വ്യോമയാന വകുപ്പ് ഉത്തരവായി. ഇതില്‍ പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത് എയര്‍വേയ്‌സും ജസീറ എയര്‍വേയ്‌സും പങ്കിട്ടെടുക്കും


. ഇന്ത്യന്‍ വിമാന കമ്പനികളുടെ വിഹിതം വീതിച്ചുനല്‍കാന്‍ കുവൈത്ത് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഫൗസാന്‍ ഇന്ത്യന്‍ വ്യോമയാന വകുപ്പിന് അയച്ച കത്തില്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ആദ്യ വിമാനം നാളെയുണ്ടാകും. കൊച്ചിയില്‍നിന്നാണ് ആദ്യ വിമാനം. ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസിന് വിലക്ക് ഏര്‍പ്പെടുത്തിയത് തുടരുന്ന പശ്ചാത്തലത്തില്‍ പ്രത്യേക എയര്‍ ബബിള്‍ സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ സര്‍വീസ് ആരംഭിക്കുന്നത്.

