

ദോഹ: സി പി എം മുന്‍ കേരള സംസ്ഥാന സെക്രട്ടറിയും കേരള ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ
വേര്‍പാടില്‍ കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ അനുശോചിച്ചു.

രാഷ്ട്രീയ എതിരാളികളെ പോലും സ്‌നേഹ സൗഹൃദത്തില്‍ ചേര്‍ത്തുനിര്‍ത്തിയ ഉത്തമനായ മനുഷ്യ സ്നേഹിയായിരുന്നു കോടിയേരി. രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ
ഉന്നത പദവികള്‍ അലങ്കരിക്കുമ്പോഴും ലാളിത്യവും കാര്യഗൗരവവും കര്‍മശേഷിയും കോര്‍ത്തിണക്കി നാടിന്റെ വികസനത്തിനൊപ്പം സാമൂഹിക സഹവര്‍ത്തിത്വത്തിനുവേണ്ടി തന്റെ രാഷ്ട്രീയ ജീവിതം ഉഴിഞ്ഞുവെച്ച മികച്ച ഭരണകര്‍ത്താവ് കൂടിയായിരുന്നു അദ്ദേഹം എന്ന് കുവാഖ് ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ ള്ളിക്കോല്‍ അനുസ്മരിച്ചു.

2015ല്‍ ഹസ്വസന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിയപ്പോള്‍ കുവാഖിന്റെ കുടുംബാംഗങ്ങളായും ഭാരവാഹികളോടും സൗഹൃദം പങ്കിട്ടത് സ്മരിക്കുന്നു. പ്രവാസികളുടെ ആവശ്യങ്ങള്‍ക്കൊപ്പം എന്നും അനുഭവപൂര്‍ണ്ണമായ പിന്തുണ നല്‍കിയ ഒരു രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു അദ്ദേഹം എന്ന് കുവാഖ് പ്രസിഡന്റ് നൗഷാദ് അബു അനുസ്മരിച്ചു.

