നിര്‍മ്മാണം മാത്രമല്ല; ബാദുഷ ഇനി അഭിനേതാവ്

Web Desk
1 Min Read

കൊച്ചി: കഴിഞ്ഞ ദിവസം പൊലീസ് വേഷവും കറുത്ത കൂളിംങ് ഗ്ലാസുമായി നില്‍ക്കുന്ന വ്യക്തിയെ കണ്ട് അമ്പരന്ന് നില്‍ക്കുകയണ് സിനിമ സെറ്റ്. മറ്റാരുമല്ല പ്രമുഖ നിര്‍മ്മാതാവും പ്രൊജക്ട് ഡിസൈനറുമായ എന്‍ എം ബാദുഷയാണ് സിനിമ സെറ്റില്‍ പൊലീസ് വേഷത്തില്‍ എത്തിയത്. പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധന്‍ രാജ് ആദ്യമായ് സംവിധാനം ചെയ്യുന്ന ‘കമ്പം’ എന്ന ചിത്രത്തിലാണ് സി ഐ മുഹമ്മദ് ഇക്ബാല്‍ എന്ന കഥാപാത്രമായി ബാദുഷ അഭിനയിക്കുന്നത്. സുധന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

city exchange

നിരവധി കൗതുകങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണമെന്ന് സംവിധായകനായ സുധന്‍ രാജ് പറഞ്ഞു. സംവിധായകരായ തുളസീദാസ്, സജിന്‍ ലാല്‍, നിര്‍മാതാവ് എന്‍ എം ബാദുഷ, മന്‍രാജ്, ലക്ഷ്മി ദേവന്‍, പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ എല്‍ദോ സെല്‍വരാജ്, ശ്യാം തൃപ്പൂണിത്തുറ, ഹര്‍ഷന്‍ പട്ടാഴി തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. പൂര്‍ണ്ണമായും തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!