പി സി ഡബ്ല്യു എഫ് ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍

Web Desk
1 Min Read

ദോഹ: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യം ഊട്ടിയുറപ്പിച്ച് പി സി ഡബ്ല്യു എഫ് ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം നടത്തി. അല്‍ തുമാമയിലുള്ള ഗ്രീന്‍വുഡ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന സംഗമത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാനൂറോളം പൊന്നാനി താലൂക്ക് നിവാസികള്‍ പങ്കെടുത്തു.

city exchange

പരിപാടിയുടെ ഉദ്ഘാടനം റേഡിയോ മലയാളം 98.6 എഫ് എം ആന്റ് ക്യു എഫ് എം റേഡിയോ നെറ്റ് വര്‍ക്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുല്‍ റഹ്‌മാന്‍ നിര്‍വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുല്‍ സലാം മാട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ പി സി ഡബ്ല്യു എഫ് അംഗങ്ങള്‍ക്ക് വേണ്ടി നോര്‍ക്ക- പ്രവാസി ക്ഷേമനിധി റജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിരുന്നു. നിരവധി അംഗങ്ങള്‍ റജിസ്‌ട്രേഷന്‍ സൗകര്യം പ്രയോജനപ്പെടുത്തി.

അറഫാത് തയ്യില്‍, മുഹമ്മദ്, ഹസ്നൈന്‍, യു എസ് സമീര്‍, ആര്‍ ജെ ജിബിന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.

- Advertisement -
Ad image

പരിപാടിക്ക് പുരുഷ, വനിതാ ഭരണസമിതി അംഗങ്ങളായ നൗഫല്‍ എ വി, ഇഫ്തിക്കര്‍ സി വി, മുഹമ്മദ് ശരീഫ്, ബാദുഷ കെ പി, സബീര്‍ വി വി, ബഷീര്‍ ടി വി, വസന്തന്‍ പൊന്നാനി, അബ്ദുല്‍ ലത്തീഫ് വി വി, കുഞ്ഞിമൂസ, സലാം കല്ലിങ്ങല്‍, മുജീബ് വി പി, ഹാഷിം കെ, ഷൈനി കബീര്‍, ഷബ്ന ബാദുഷ, സഫിയ ഗഫൂര്‍, ഷാഹിന ഖലീല്‍, ഷെല്‍ജി ബിജേഷ്, സവിത മനോജ്, ഷബ്ന ഹാഷിം, നസീബ എന്നിവര്‍ നേതൃത്വം നല്‍കി.

ബിജേഷ് കൈപ്പട സ്വാഗതവും ഖലീല്‍ റഹ്‌മാന്‍ നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!