ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ സ്വാതന്ത്യ ദിനാഘോഷത്തോട് അനുബന്ധിച്ച് വര്‍ഷം തോറും ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ല കമ്മിറ്റി നടത്തി വരാറുള്ള രക്തദാന ക്യാമ്പ് ഇത്തവണയും ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടന്നു. നൂറ്റിമുപ്പതോളം പേര്‍ രക്തം ദാനം ചെയ്തു.
ലോകം മുഴുവന്‍ മഹാമാരിയുമായി യുദ്ധം ചെയ്തു കൊണ്ടിരിക്കുന്ന അവസരത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുന്ന ജില്ലാ കമ്മിറ്റിയെ പ്രശംസിച്ചു ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ സൂചിപ്പിച്ചു. നാട്ടില്‍ നിന്ന് ആശംസകള്‍ അറിയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേഷ് ചെന്നിത്തല, കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ഡി കെ ശിവകൂമാര്‍, വര്‍ക്കിംഗ് കമ്മറ്റി പ്രസിഡണ്ട് സലീം അഹമ്മദ്, കെ എസ് യു പ്രസിഡന്റ് കെ എം അഭിജിത്, കെ എസ് യു ജന സെക്രട്ടറി റഷീദ് എന്നിവര്‍ സംസാരിച്ചു.

city exchange


കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് വടകര, ജനറല്‍ സെക്രട്ടറി അബ്ബാസ്, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ അസീസ് പുറായില്‍, ഹരീഷ് തുടങ്ങി നിയോജകമണ്ഡലം കമ്മറ്റി ഭാരവാഹികള്‍, പ്രോഗ്രാം കമ്മറ്റി ഭാരവാഹികള്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.


ഇന്‍കാസ് ഗ്ലോബല്‍ സെന്‍ട്രല്‍ നേതാക്കളായ സമീര്‍ ഏറാമല, സിദ്ധീഖ് പുറായില്‍, കെ കെ ഉസ്മാന്‍, കരീം നടക്കല്‍, സിറാജ് പാലൂര്‍, വിപിന്‍ മേപ്പയൂര്‍ എന്നിവര്‍ സന്നിഹിതരായി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!