
ചിരിപ്പിച്ച് മറീനയുടെ ക്രിസ്റ്റീന
ഒരു രാത്രി മുഴുവന്‍ അരങ്ങേറുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി ജിയോ സിനിമയില്‍ ‘പിടികിട്ടാപ്പുള്ളി’ പുറത്തിറങ്ങി. ജിയോ സിനിമാസിലെ ആദ്യ മലയാള സിനിമയാണിത്.
സണ്ണി വെയ്ന്‍, അഹാന കൃഷ്ണ, ലാലു അലക്‌സ് തുടങ്ങിയവര്‍ അടങ്ങുന്ന വലിയ താരനിരയാണ് സിനിമയില്‍ ഉള്ളത്. എങ്കിലും ഈ സിനിമയില്‍ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് മറീന മൈക്കിളിന്റെ ക്രിസ്റ്റീനയെന്ന കഥാപാത്രമാണ്.


ചെകുത്താനും കടലിനും നടുക്ക് എന്ന പോലെ രണ്ട് പ്രശ്‌നക്കാരുടെ ഇടയില്‍പ്പെട്ട് എന്ത് ചെയ്യണം എന്ന് പിടിയില്ലാതെ നില്‍ക്കുന്ന കഥാപാത്രമാണ് ക്രിസ്റ്റീന. ഒരു വശത്ത് കിഡ്‌നാപ്പ് ചെയ്യപ്പെട്ട തന്റെ ബോസും മറുവശത്ത് കിഡ്‌നാപ്പ് ചെയ്തുകൊണ്ട് വന്ന ശിവന്‍ എന്നയാളെയും പേടിച്ച് നില്‍ക്കുകയും പക്ഷെ ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ഉള്ള ചിന്തയും എല്ലാം ഒരേ സമയം നടക്കുകയാണ് കഥാപാത്രത്തിന്റെ ഉള്ളില്‍.


ഇത്രയും കാര്യങ്ങള്‍ ഒരുമിച്ച് നടക്കുമ്പോള്‍ ഇതെല്ലാം പ്രേക്ഷകരില്‍ എത്തിച്ചതില്‍ മറീന മൈക്കിളിന്റെ പ്രകടനം അത്രയും മികച്ചതായിരുന്നു. തന്റെ മനസ്സില്‍ നടക്കുന്നത് മുഖത്ത് വരുത്താന്‍ നല്ല അഭിനേതാവിന് മാത്രം കഴിയുകയുള്ളു. ഈ കഥാപാത്രത്തിലൂടെ മറീന ഒരിക്കല്‍ കൂടി തന്റെ അഭിനയ മികവ് കാഴ്ചവയ്ക്കുമ്പോള്‍ ഇനി വരാനിരിക്കുന്ന സിനിമകളുടെ പ്രതീക്ഷ കൂടുകയാണ്.
വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.


