

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തിറക്കി. പോപുലര്‍ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകള്‍ക്കും നിരോധനം ബാധകമാണ്.

ഭീകര പ്രവര്‍ത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകള്‍ ഉള്‍പ്പെടെ പിടികൂടിയ ശേഷമാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ട് തവണയാണ് പോപുലര്‍ ഫണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്.

എന്‍ ഐ എയും ഇ ഡിയും ആണ് പരിശോധന നടത്തിയത്. ഭീകര പ്രവര്‍ത്തനം നടത്തി, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കി, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയ കണ്ടെത്തലുകളെ തുടര്‍ന്നാണ് നിരോധനം. ഇതിനോടകം 42ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.
ക്യാംപസ് ഫ്രണ്ട്, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, എന്‍ സി എച്ച് ആര്‍ ഒ, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫെഡറേഷന്‍ തുടങ്ങിയ സംഘടനകളും നിരോധന പരിധിയില്‍പ്പെടുന്നവയാണ്.
കേരളത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ സ്വാധീനമുള്ള പ്രദേശങ്ങളുടെ പട്ടികയും എന്‍ ഐ എയും പ്രസിദ്ധീകരിച്ചു. കാസര്‍കോഡ് ജില്ലയില്‍ കാസര്‍കോഡ് ടൗണ്‍, തൃക്കരിപ്പൂര്‍, ഹൊസങ്കടി, നായന്മാര്‍മൂല, കുണിയ, മേല്‍പ്പറമ്പ്, ആറങ്ങാടി, കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ സിറ്റി, വളപട്ടണം, പാപ്പിനിശ്ശേരി, ഗേറ്റ്, ചാലാട്, പൂതപ്പാറ, താണ, മരക്കാര്‍ കണ്ടി., മുഴപ്പിലങ്ങാട്, നാറാത്ത്, പഴയങ്ങാടി, ഇരിട്ടി, ശിവപുരം, മട്ടന്നൂര്‍ വിളക്കോട്, നീര്‍വേലി, കോഴിക്കോട് ജില്ലയില്‍ അഴിയൂര്‍, കൊടുവള്ളി, താമരശ്ശേരി, കാരന്തൂര്‍, പൂനൂര്‍, കരുവാന്‍ പൊയില്‍, നാദാപുരം, മേപ്പയ്യൂര്‍, മലപ്പുറം ജില്ലയില്‍ കോട്ടക്കല്‍, പൂവന്‍ചിന, മലബാര്‍ ഹൗസ്, അരിക്കോട്, കാവന്നൂര്‍, വണ്ടൂര്‍, നിലമ്പൂര്‍, ഇടക്കര, ചുങ്കത്തറ, തിരൂര്‍, ചങ്ങരകുളം, വയനാട് ജില്ലയില്‍ പനമരം, വെള്ളമുണ്ട, തരുവണ, കമ്പളക്കാട്, മാനന്തവാടി ടൗണ്‍ പ്രദേശങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ്.
തൃശൂര്‍ ജില്ലയില്‍ ചാവക്കാട്, പുന്നയൂര്‍ക്കുളം, പട്ടിക്കര, പെരുമ്പിലാവ്, എരുമപ്പെട്ടി, പന്നിത്തടം, കേച്ചേരി, മുരിക്കുങ്ങല്‍, കോടാലി, പാലപ്പിള്ളി, പാലക്കാട് ജില്ലയില്‍ പട്ടാമ്പി, പുതുനഗരം, നെന്‍മാറ, പുതുപ്പള്ളിത്തെരുവ്, പറക്കുന്നം, പത്തിരിപ്പാല, പഴയ ലക്കിടി, ന്യൂ കേരള ജംഗ്ഷന്‍, മേപ്പറമ്പ്, ശംഖുവാരത്തോപ്പ്, എറണാകുളം ജില്ലയില്‍ പാനായിക്കുളം, കോതമംഗലം ടൗണ്‍, ആയിരപ്പാറ, പല്ലാരിമംഗലം, അടിവാട്, മൊറക്കാല, കലൂര്‍, കറുകപ്പള്ളി, ഏലൂക്കര, ഉളിയന്നൂര്‍ എരമം, വെടിമറ, കളമശ്ശേരി, ഇടുക്കി ജില്ലയില്‍ തൂക്കുപാലം, നെടുംകണ്ടം, പുഷ്പ കണ്ടം, വണ്ടിപ്പെരിയാര്‍, കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട, സംക്രാന്തി, പത്തനാപുരം, മുണ്ടക്കയം, ഏരുമേലി, കാഞ്ഞിരപ്പള്ളി, കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ, പത്തടി, പത്തനാപുരം, കണ്ണനല്ലൂര്‍, കുന്നിക്കോട്, കരുനാഗപ്പള്ളി, സിനിമാ പറമ്പ്, സിനിമാ പറമ്പിനകത്ത് ചിറ, മയ്യത്തുംകര, മൈനാഗപ്പള്ളി ഐ സി എസ്, ശൂരനാട് പള്ളി ചന്ത, ഓച്ചിറ, ആലപ്പുഴ ജില്ലയില്‍ മണ്ണഞ്ചേരി, സക്കറിയാ ബസാര്‍, അമ്പലപ്പുഴ വളഞ്ഞ വഴി, വടുതല, ചന്തിരൂര്‍, പത്തനംതിട്ട ജില്ലയില്‍ കുലശ്ശേഖര പേട്ട, തൈക്കാവ്, അടൂരില്‍ പറക്കോട്, പന്തളത്ത് ചേരിക്കല്‍ വാര്‍ഡ്, കോന്നിയില്‍ മങ്ങാരം വാര്‍ഡ്, കലഞ്ഞൂരില്‍ പാടം, നാരങ്ങാനം കാട്ടൂര്‍ പേട്ട, കോട്ടാങ്ങല്‍, തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍, ആലംകോട്, കണിയാപുരം, വെമ്പായം, ബീമ പള്ളി പൂന്തുറ, വള്ളക്കടവ്, ഇഞ്ചിക്കല്‍, നേമം, ബാലരാമപുരം എന്നിവിടങ്ങളുമാണ്‍ എന്‍ ഐ എ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്.

