ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ സേവനമനുഷ്ഠിച്ച അദീലയെ ആദരിച്ചു

Web Desk
1 Min Read

ദോഹ: ചൂരല്‍ മല, മുണ്ടക്കൈ ദുരന്തത്തില്‍ സേവനമനുഷ്ഠിച്ച ഐ ആര്‍ ഡബ്ലു പ്രവര്‍ത്തക കെ കെ അദീലക്ക് വിമന്‍ ഇന്ത്യ ഖത്തര്‍ ദോഹ സോണ്‍ ആദരം നല്‍കി.

city exchange

‘ജനസേവനം ദൈവാരാധന’ എന്ന തലക്കെട്ടില്‍ നടത്തിയ പരിപാടിയില്‍ ഐ ആര്‍ ഡബ്ലു വോളണ്ടിയറായി ദുരന്ത ഭൂമിയിലെ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച അവര്‍ തന്റെ അനുഭവങ്ങളും ഹൃദയഭേദകമായ നേര്‍ കാഴ്ചകളും സദസ്സുമായി പങ്കുവെച്ചു.

വിമന്‍ ഇന്ത്യ ഖത്തര്‍ പ്രവര്‍ത്തകയും ജനസേവന പ്രവര്‍ത്തനത്തിന് ഗള്‍ഫ് മാധ്യമം ഷീ ക്യു എക്‌സലന്‍സ് അവാര്‍ഡ് ജേതാവുമായ സൗദ പി കെ മൊമെന്റോ നല്‍കി അവരെ ആദരിച്ചു.

വിമന്‍ ഇന്ത്യ ദോഹ സോണ്‍ വൈസ് പ്രസിഡണ്ട് സുനില അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടിവ് അംഗം ശബാന പ്രാര്‍ഥന നടത്തി. സെക്രട്ടറി സുനീറ നിസാര്‍ സ്വഗതം പറഞ്ഞു. ദോഹ സോണ്‍ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!