

ദോഹ: കെ എം സി സി ഖത്തര്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി നവംബര്‍ 29ന് സംഘടിപ്പിക്കുന്ന പ്രഭാഷണത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. മുസ്ലിം ലീഗും സമുദായ സംഘടനകളും: ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ബഷീര്‍ വെള്ളിക്കോത്താണ് പ്രഭാഷണം നടത്തുന്നത്.

പ്രഭാഷണത്തിന്റേതായ പോസ്റ്റര്‍ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി അഡൈ്വസറി അംഗവുമായ സാദിഖ് പാക്യാര, സംസ്ഥാന കെ എം സി സി ഓഫീസില്‍ നിര്‍വഹിച്ചു.

പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു. കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, ജില്ലാ ഭാരവാഹികളായ സിദ്ദിഖ് മാണിയംപറ, നസിര്‍ കൈതക്കാട്, ഷാനിഫ് പൈക, അലി ചെരൂര്‍, സാദിക്ക് കെ സി, മീഡിയ വിംഗ് ചെയര്‍മാന്‍ അബ്ദുല്‍ റഹിമാന്‍ എരിയാല്‍, മണ്ഡലം- പഞ്ചായത്ത് ഭാരവാഹികളായ സലാം ഹബീബി, റഫീഖ് മാങ്ങാട്, ആബിദ് ഉദിനൂര്‍, നവാസ് മൊഗ്രാല്‍, മന്‍സൂര്‍ തൃകരിപ്പൂര്‍, അബ്ദുല്‍ റഹിമാന്‍ ഇ കെ, റഹീം ചൗകി, നൗഷാദ് പൈക, യുസുഫ് മാര്‍പാനെ എന്നിവരും സംബന്ധിച്ചു.
