ഒക്ടോബര്‍ അവസാനത്തോടെ ഖത്തര്‍ സന്ദര്‍ശിച്ചവരില്‍ 26 ശതമാനം വര്‍ധനവ്

Web Desk
1 Min Read

ദോഹ: ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ ഖത്തര്‍ സന്ദര്‍ശിച്ചവരുടെ എണ്ണം നാല് ദശലക്ഷത്തിലെത്തിയതായി ഖത്തര്‍ ടൂറിസം അറിയിച്ചു. വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം ബാക്കിയിരിക്കെ 2023ലെ മൊത്തം സന്ദര്‍ശകരുടെ എണ്ണമാണ് ഒക്ടോബറില്‍ പൂര്‍ത്തിയായത്. ഖത്തര്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ ഈ വര്‍ഷം 26 ശതമാനമാണ് വര്‍ധനവുണ്ടായത്.

city exchange

2024 അവസാനത്തോടെ ശൈത്യകാലവും ഈ കാലയളവില്‍ ആസൂത്രണം ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങളും വിലയിരുത്തുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഖത്തര്‍ ടൂറിസം പ്രതീക്ഷിക്കുന്നത്.

സന്ദര്‍ശകരില്‍ 41.8 ശതമാനം ജിസിസി പൗരന്മാരാണ്. ബാക്കി 58.2 ശതമാനം പേര്‍ ലോകത്തിലെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരും.

സൗദി അറേബ്യ, ഇന്ത്യ, യു കെ, ബഹ്‌റൈന്‍, യു എസ് എ, കുവൈത്ത്, ഒമാന്‍, ജര്‍മ്മനി, യു എ ഇ, ചൈന എന്നിവയാണ് മികച്ച 10 സന്ദര്‍ശക രാജ്യങ്ങളിലെ പൗരന്മാര്‍.

- Advertisement -
Ad image

സന്ദര്‍ശകരില്‍ 56.2 ശതമാനം വിമാനമാര്‍ഗവും 37.84 ശതമാനം കരമാര്‍ഗവും ബാക്കി 5.96 ശതമാനം കടല്‍ വഴിയുമാണ് എത്തിയത്.

Share This Article
Leave a Comment
error: Content is protected !!