ഹരിയാനയില്‍ ചര്‍ച്ചിന് നേരെ ആക്രമണം

Web Desk
1 Min Read

റോഹ്തക്ക്: ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെ ഹരിയാനയില്‍ ആക്രമണം. ഹിന്ദു തീവ്രവാദികള്‍ കൃസ്ത്യന്‍ ആരാധനാലയങ്ങളെ ആക്രമിക്കുന്നത് തുടരുകയാണ്. ഹരിയാനയിലെ റോഹ്തക്കിലെ പള്ളിയിലാണ് ഒടുവില്‍ ആക്രമണം നടത്തിയിരിക്കുന്നത്. പള്ളിയിലേക്ക് ബലമായി കയറാന്‍ ശ്രമിച്ച ഹിന്ദു തീവ്രവാദികളെ പൊലീസ് എത്തിയാണ് തടഞ്ഞത്.

city exchange

പള്ളിയില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ഇവര്‍ അതിക്രമിച്ചുകയറിയത്. എന്നാല്‍, മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഏറെ ബഹളത്തിന് ശേഷമാണ് ജനക്കൂട്ടത്തെ നിയന്ത്രണത്തിലാക്കിയതെന്നും പൊലീസ് പറഞ്ഞു.

മറ്റേതൊരു ആരാധനാലയത്തെയും പോലെ ഭക്തിയോടെയാണ് ആളുകള്‍ ഇവിടെയെത്തുന്നതെന്നും തങ്ങള്‍ ആരെയും ഇവിടേക്ക് വരാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്റര്‍ പറഞ്ഞു.

- Advertisement -
Ad image

ചര്‍ച്ചില്‍ മതപരിവര്‍ത്തനം നടക്കുന്നതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് റോഹ്തക് ഡെപ്യൂട്ടി കമ്മീഷണര്‍ ക്യാപ്റ്റന്‍ മനോജ് കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ മതപരിവര്‍ത്തനം നടത്തുന്നതായി കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആറ് വര്‍ഷത്തോളമായി ആളുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ പള്ളിയില്‍ പ്രാര്‍ഥനാ യോഗങ്ങള്‍ നടത്തുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!