

ദോഹ: ഖത്തറിലെ തൃശ്ശൂര്‍ ജില്ലയിലെ താന്ന്യം ഗ്രാമ പഞ്ചായത്ത് കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ- ഖത്തര്‍ രണ്ടാം വാര്‍ഷികവും ഓണാഘോഷവും ജനറല്‍ ബോഡി യോഗവും അല്‍ നാസര്‍ സ്ട്രീറ്റിലെ മള്‍ട്ടി ഡൈന്‍ റെസ്റ്റാറന്റ് ഹാളില്‍ നടന്നു.

വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച പരിപാടിയില്‍ കൂട്ടായ്മയിലെ അന്‍പതോളം അംഗംങ്ങള്‍ കുടുംബത്തോടൊപ്പം പങ്കെടുത്തു. സ്‌നേഹ സംഗമത്തില്‍ പ്രസിഡന്റ് ഹിജാസ് അധ്യക്ഷത വഹിച്ചു. അഡൈ്വസറി ബോര്‍ഡ് ജനറല്‍ കണ്‍വീനര്‍ അജിമോന്‍ ആദം ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി ഷാജഹാന്‍ സ്വാഗതവും ഫിനാന്‍സ് സെക്രട്ടറി ഷെറിന്‍ നന്ദിയും പറഞ്ഞു. ചെയര്‍മാന്‍ സിദ്ധിഖ് 2024- 26 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യപിച്ചു. സീനിയര്‍ അംഗംങ്ങളായ മന്‍സൂര്‍ പി എം, പ്രകാശ്, അന്‍സാരി ഇക്ബാല്‍, ഷജീര്‍ എന്നിവര്‍ സംസാരിച്ചു.
ഗായകന്‍ അസൈനാര്‍ ആമയൂര്‍, ഷാഫി, ഷാഫി കബീര്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് തനിഷ്‌ക രാജേഷ് ഡാന്‍സ് അവതരിപ്പിച്ചു. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാ കലാകാരന്മാര്‍ക്കും സ്‌നേഹ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഹിജാസ് പി ഐ (പ്രസി), മന്‍സൂര്‍ പി എം, മോഹനന്‍ കെ ആര്‍ (വൈസ് പ്രസി), ഷാജഹാന്‍ വി എ (ജന സെക്ര), ഷെറിന്‍ മജീദ് (ഫിനാന്‍സ് സെക്ര), ഷജീര്‍ കെ എച്ച് (ഓര്‍ഗനൈസിംഗ് സെക്ര), യഹ്യ മജീദ് (എച്ച് ആര്‍/ജോബ് സെല്‍ സെക്ര), അഫ്‌സല്‍ കല്ലുംകടവ് (സ്‌പോര്‍ട്‌സ് സെക്ര), പൂജ രാജേഷ് (കള്‍ച്ചറല്‍ സെക്ര) എന്നിവരാണ് ഭാരവാഹികള്‍.
എക്‌സിക്യൂട്ടീവ് അംഗംങ്ങളായി വത്സന്‍, അപ്പു, മുഹമ്മദ്, അബീഷ് ആദം, ജിനാസ്, റസ്മല്‍ എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി ചെയര്‍മാന്‍: സിദ്ധിഖ് കല്ലുംകടവ്, വൈസ് ചെയര്‍മാന്‍: പ്രകാശ് (അമ്പു), ജനറല്‍ കണ്‍വീനര്‍: അജിമോന്‍ ആദം, അംഗങ്ങള്‍: അന്‍സാരി ഇക്ബാല്‍, ദില്‍ഷാദ് എന്നിവരേയും തെരഞ്ഞെടുത്തു.

