

ദോഹ: ഖത്തറിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ എം എഫ്) കുടുംബ സംഗമം സംഘടിപ്പിച്ചു. ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ എം ആര് എ റസ്റ്റോറന്റില്‍ നടന്ന സംഗമത്തില്‍ ഖത്തറിലെ വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുത്തു.

ഐ എം എഫ് പ്രസിഡന്റ് ഫൈസല്‍ ഹംസ, റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ അഷ്റഫ് തൂണേരി, പ്രദീപ് മേനോന് എന്നിവര്‍ സംസാരിച്ചു.

അന്തരിച്ച മുന്‍ഭാരവാഹികളായ ഐ എം എ റഫീഖ്, പി എ മുബാറക് എന്നിവരെ ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍ അനുസ്മരിച്ചു. ജോയിന്റ് സെക്രട്ടറി ആര് ജെ രതീഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര് ജെ അപ്പുണ്ണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ആര് ജെ തുഷാര, ആര് ജെ നിസ എന്നിവര്‍ നിയന്ത്രിച്ചു. ട്രഷറര്‍ കെ ഹുബൈബ് നന്ദി പറഞ്ഞു.

