

ദോഹ: കോഴിക്കോട് നാദാപുരം തിനുര്‍ കൈവേലി അനുലാല്‍ കൊലിയാട്ടു പൊയില്‍ (31) ഖത്തറില്‍ താമസ സ്ഥലത്ത് നിര്യാതനായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കയച്ചതായി കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

ഭാര്യ: സൂര്യ. മൂന്നു വയസ്സായ മകളുണ്ട്. പിതാവ്: പരേതനായ മൂലക്കല്‍ നാണു. മാതാവ്: അനിത.
