Connect with us

Community

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണം: ഖത്തര്‍ ഇന്‍കാസ് കോഴിക്കോട്

Published

on


ദോഹ: ആരോഗ്യവകുപ്പിന്റെ അനാസ്ഥ കാരണം കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നു വീണ് രോഗിയുടെ കൂട്ടിരിപ്പ്കാരിയായ വീട്ടമ്മ ബിന്ദു മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും ബിന്ദുവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഇന്‍കാസ്- ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് വിപിന്‍ മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ മുഖ്യ രക്ഷാധികാരി അഷറഫ് വടകര, ഗഫൂര്‍ ബാലുശ്ശേരി, ബാബു നമ്പിയത്ത്, സുരേഷ് ബാബു, സിദീഖ് സി ടി, ഷംസു അത്തോളി, ഷാഹിദ് വി പി, ബെന്നി കൂടത്തായി, അല്‍ത്താഫ്, സരിന്‍ കേളോത്ത്, സുധീര്‍ കുറ്റ്യാടി, നബീല്‍ വാണിമേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി സൗബിന്‍ സ്വാഗതവും ട്രഷറര്‍ ഹരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.


error: Content is protected !!