ഖിഫ് ഫൈനലില്‍ തൃശൂര്‍

Web Desk
1 Min Read

ദോഹ: ഖിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഒന്നാം സെമി ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തൃശൂരിന് ജയം. തൃശൂര്‍- കോഴിക്കോട് മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ നേടിയാണ് തൃശൂര്‍ ഫൈനലിലേക്കുള്ള ടിക്കറ്റ് നേടിയത്.

city exchange

കളിയുടെ 14-ാം മിനുട്ടില്‍ 24-ാം നമ്പര്‍ താരം ജോണ്‍ ആന്റോ നേടിയ ഗോളിന് തൃശൂര്‍ മുന്നിട്ടു നിന്നെങ്കിലും കളി തീരാന്‍ മൂന്ന് മിനുട്ട് ബാക്കി നില്‍ക്കേ കോഴിക്കോടിന് വേണ്ടി 16-ാം നമ്പര്‍ താരം മുസമ്മില്‍ ഗോള്‍ മടക്കിയതോടെ കളി സമനിലയിലാവുകയായിരുന്നു.

പിന്നീട് എക്‌സ്ട്രാ ടൈമില്‍ ഗോള്‍ രഹിത സമനിലയായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളി കടക്കുകയായിരുന്നു. തൃശൂരിന്റെ ജോണ്‍ ആ്‌ന്റോയാണ് കളിയിലെ കേമന്‍.

Share This Article
Leave a Comment
error: Content is protected !!