നോര്‍ത്ത് സെന്‍ട്രല്‍ ബ്ലാസ്റ്റ് ഓഫിനു പരിസമാപ്തി

Web Desk
1 Min Read

മദീന ഖലീഫ: പ്രവാസി വായന ക്യാമ്പയിന്‍ 2021 നോര്‍ത്ത് സെന്‍ട്രല്‍തല പ്രഖ്യാപനം ‘ബ്ലാസ്റ്റ് ഓഫ്’ സമാപിച്ചു. മദീന ഖലീഫ ശമാലിയ്യ സലീം ഹാജി വില്ലയില്‍ നടന്ന സംഗമം ഐ സി എഫ് നാഷണല്‍ വിദ്യാഭ്യാസ സെക്രട്ടറി കരീം ഹാജി കാലടി ഉദ്ഘാടനവും ക്യാമ്പയിന്‍ പ്രഖ്യാപനവും നടത്തി. സെന്‍ട്രല്‍ പ്രസിഡന്റ് മുസ്തഫ സഖാഫി അധ്യക്ഷത വഹിച്ചു. സര്‍ക്കുലര്‍ അവതരണം നാഷണല്‍ ദഅവ സെക്രട്ടറി ജമാലുദ്ധീന്‍ അസ്ഹരി നിര്‍വഹിച്ചു. സെന്‍ട്രല്‍ സമിതി, ടാര്‍ഗറ്റ് പ്രഖ്യാപനം കരീം ഹാജി കാലടി നിര്‍വഹിച്ചു.

city exchange

ശൈഖ് ജീലാനി, താജുല്‍ ഉലമ, നൂറുല്‍ ഉലമ എന്നിവരുടെ അനുസ്മരണം, പ്രാര്‍ഥന സെന്‍ട്രല്‍ പ്രസിഡന്റ് മുസ്തഫ സഖാഫി ഇരിങ്ങല്ലൂര്‍ നിര്‍വഹിച്ചു. നാഷണല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി നൗഷാദ് അതിരുമട ആശംസാപ്രസംഗം നടത്തി. സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി സിദ്ദിഖ് ഹാജി സ്വാഗതവും ക്ഷേമകാര്യ സെക്രട്ടറി ഹബീബ് അഹ്‌സനി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!