സംസ്‌കൃതി ഖത്തര്‍ സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം ഡോ. സുകുമാര്‍ കാനഡക്ക് സമ്മാനിച്ചു

Web Desk
1 Min Read

ദോഹ: വിദേശമലയാളികളിലെ മികച്ച ചെറുകഥാകൃത്തുക്കള്‍ക്കായി സംസ്‌കൃതി ഖത്തര്‍ ഏര്‍പ്പെടുത്തിയ 2026-ലെ സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം കൈമാറി. ദോഹയിലെ ഐ സി സി അശോക ഹാളില്‍ ആണ് പുരസ്‌കാരദാന ചടങ്ങുകള്‍ നടന്നത്.

city exchange

മനുഷ്യന്‍ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കണമെന്നും മറ്റൊരാളുടെ വഴിയല്ല, എഴുതുന്നയാള്‍ സ്വന്തമായി പുതിയ വഴികളാണ് കണ്ടെത്തേണ്ടതെന്നും നോവലിനെയും കഥയെയും കവിതയെയും കുറിച്ചുള്ള വായനക്കാരുടെയും നിരൂപകരുടെയും നിര്‍വ്വചനങ്ങളെ റദ്ദ് ചെയ്യുന്നതാകണം പുതിയ കാലത്തെ എഴുത്തുകളെന്നും സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് പ്രവാസലോകത്തു നിന്നുള്ള എഴുത്തുകാരും മുഖ്യധാരാ സാഹിത്യത്തിന്റെ ഭാഗമായിക്കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സി വി ശ്രീരാമന്‍ ചെറുകഥാ പുരസ്‌കാര ജൂറി ചെയര്‍മാനും പ്രശസ്ത എഴുത്തുകാരനുമായ ടി ഡി രാമകൃഷ്ണന്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ഡോ. സുകുമാര്‍ കാനഡക്ക് സി വി ശ്രീരാമന്‍ സാഹിത്യ പ്രശസ്തിഫലകവും അമ്പതിനായിരം ഇന്ത്യന്‍ രൂപയുടെ ക്യാഷ് അവാര്‍ഡും ചടങ്ങില്‍ ടി ഡി രാമകൃഷ്ണന്‍ കൈമാറി. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, സംസ്‌കൃതി കേന്ദ്രകമ്മറ്റി അംഗം എ സുനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സംസ്‌കൃതി വൈസ് പ്രസിഡന്റ് നിതിന്‍ എസ് ജി അധ്യക്ഷനായിരുന്നു. സാഹിത്യ വിഭാഗം കണ്‍വീനര്‍ ശ്രീനാഥ് ശങ്കരന്‍കുട്ടി പുരസ്‌കാര രീതികളെ കുറിച്ചു വിശദീകരിച്ചു. പ്രവാസമേഖലയില്‍ നിന്നുതന്നെ മികച്ച അംഗീകാരം ലഭിച്ചതില്‍ അഭിമാനിക്കുന്നതായി പുരസ്‌കാര ജേതാവ് ഡോ. സുകുമാര്‍ കാനഡ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം സ്വാഗതവും സെക്രട്ടറി ബിജു പി മംഗലം നന്ദിയും രേഖപ്പെടുത്തി.

- Advertisement -
Ad image

പുരസ്‌കാരദാന ചടങ്ങുകള്‍ക്കു ശേഷം പ്രശസ്ത ഗായകന്‍ അലോഷിയും സംഘവും ഒരുക്കിയ സംഗീത വിരുന്ന് ശ്രദ്ധേയമായി.

Share This Article
Leave a Comment
error: Content is protected !!