കീഴ്മാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു ഡി എഫ് പിടിച്ചെടുത്തു

Web Desk
1 Min Read

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം സി പി എമ്മില്‍ നിന്നും യു ഡി എഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് പ്രതിനിധിയായ നാലാം വാര്‍ഡ് അംഗം റസീല ശിഹാബ് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

city exchange

ചെയര്‍പേഴ്‌സനായിരുന്ന സ്‌നേഹ മോഹനന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവില്‍ സി പി എം അംഗം ഹിതാ ജയകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പിന്നീട് പ്രതിപക്ഷ അംഗങ്ങള്‍ അവിശ്വാസത്തിലൂടെ പുറത്താക്കിയതിന് തുടര്‍ന്നാണ് വീണ്ടും വോട്ടെടുപ്പ് വേണ്ടി വന്നത്. അംഗങ്ങളായ കെ എ ജോയ്, അബ്ദുല്‍ നജീബ് പെരിങ്ങാട്ട് എന്നിവര്‍ റസീല ശിഹാബിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയും എല്‍ ഡി എഫ് അംഗമായ ഹിദാ ജയകുമാര്‍ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു. ഇതോടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

തുടര്‍ന്ന് യു ഡി എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി എ മുജീബ്, തോപ്പില്‍ അബു, ലിസി സെബാസ്റ്റ്യന്‍, പി വി എല്‍ദോ, എം എം സാജു, കെ എ ജോയ്, ടി പി അംബി, ഷാഹിദ അബ്ദുല്‍ സലാം, സതീശന്‍ കുഴിക്കാട്ട് മാലില്‍, സനില അഭിലാഷ്, മുഹമ്മദ് അസര്‍, അച്ചാമ്മ സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!